അവിഹിതബന്ധം: മകന്‍ അമ്മയെ കൊന്നു
ദില്ലി: അവിഹിതബന്ധത്തില്‍ പ്രതിഷേധിച്ച് അമ്മയെ കൊലപ്പെടുത്തിയ ഇരുപതുകാരനെ പൊലീസ് അറസ്റ്റുചെയ്‌തു. ദില്ലിയിലെ ജഹാംഗീര്‍ പുരിസ്വദേശിയായ നൂര്‍ ആലത്തെയാണ് അമ്മയുടെ കൊലപാതകത്തെത്തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്‌തതത്.
ബുധനാഴ്‌ചയാണ് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് നാല്‍പതുകാരിയായ റുബിനയെ ആലം കൊലപ്പെടുത്തിയത്. അമ്മയ്‌ക്ക് പലപുരുഷന്മാരുമായി അവിഹിതബന്ധമുണ്ടെന്ന് തനിയ്‌ക്ക് സംശയമുണ്ടെന്ന് ആലം പൊലീസില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താനിത് സഹിച്ചുവരുകയാണെന്നും ആലം പറയുന്നു.
മഹേഷ് എന്ന വ്യക്തിയുമായി സമയം ചെലവിടാനായി സ്വന്തം മകളുടെ വിവാഹ സംഘത്തിനൊപ്പം പോകാന്‍ പോലും അമ്മ തയ്യാറായില്ലെന്നും ഇതില്‍ കുപിതനായാണ് താന്‍ കൊലനടത്തിയതെന്നുമാണ് ആലം പറയുന്നത്.
കഴുത്തില്‍ ചരട് കെട്ടി മുറുക്കിയാണ് അമ്മയെ കൊന്നതെന്നും ആലം പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അമ്മ മരിച്ചുപോകുമെന്ന് കണ്ടപ്പോള്‍ ഇയാള്‍ അമ്മയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വരുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications