രാഹുല്‍ കഴിവുറ്റനേതാവാണെന്ന് ടോണി ബ്ലയര്‍
ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള നേതൃപാടവം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്‌ക്കുണ്ടെന്ന് മുന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍.
ദില്ലിയില്‍ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലയര്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ലോകത്തിലെ കഴിവുറ്റ നേതാക്കളില്‍ ഒരാളാണ് രാഹുല്‍. അദ്ദേഹം പ്രധാനമന്ത്രിയാകണോയെന്ന കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ്- അദ്ദേഹം പറഞ്ഞു.
ശക്തമായ ഒരു യുവനിരയെ പാര്‍ട്ടിയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ രാഹുലിന് കഴിയുമെന്നും. രാഹുലിന് കഴിവും ഉള്‍ക്കാഴ്‌ചയും ഒപ്പം ഇന്ത്യയോട് പ്രതിബന്ധതയുമുണ്ടെന്നും ബ്ലയര്‍ അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications