കേരളത്തിലെ നെല്ല് മുഴുവന്‍ സംഭരിക്കും; വിഎസ്
ആലപ്പുഴ: കേരളത്തിലെ മുഴുവന്‍ നെല്ലും സംഭരിയ്‌ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
സംഭരണത്തില്‍ നിന്നാരെയും ഒഴിവാക്കി നിര്‍ത്തില്ല. ഇതു മൂലം സിവില്‍ സപ്ലൈസിന് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ പരിഹരിയ്ക്കും. കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്കുമെന്നും വി.എസ് അറിയിച്ചു.
ആലപ്പുഴയില്‍ വേനല്‍ മഴയില്‍ കൃഷി നശിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു മന്ത്രി.
കൊയ്‌ത്തു യന്ത്രമുപയോഗിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ യന്ത്രമുപയോഗിച്ചും തൊഴിലാളികളുള്ളയിടങ്ങളില്‍ അവരെയുപയോഗിച്ചും കൊയ്‌ത്തു നടത്തും.
സര്‍ക്കാര്‍ അനുവദിച്ചിരിയ്‌ക്കുന്ന നഷ്ടപരിഹാരം കുറവാണെന്നും അനുവദിച്ച തുക ഉടനെ ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. തങ്ങളില്‍ പലരും ജപ്‌തി ഭീഷണിയാലെണെന്നും കര്‍ഷകര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications