പെണ്‍കുട്ടിയെ ശല്യം ചെയ്‌ത സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അറസ്റ്റില്‍
മഞ്ചേരി: ബസ് യാത്രയ്‌ക്കിടെ പെണ്‍കുട്ടിയെ ശല്യം ചെയ്‌തുവെന്ന പരാതിയില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അറസ്റ്റിലായി.
പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് മന്‍സൂറിനെയാണ് പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് മഞ്ചേരി പൊലീസ് അറസ്റ്റുചെയ്‌തത്.
രാമനാട്ടുകരയില്‍ നിന്നും കെഎസ്‌ആര്‍ടിസി ബസില്‍ കയറിയ കാലിക്കറ്റ് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനിയെ പിന്‍സീറ്റിലിരിക്കുകയായിരുന്ന മന്‍സൂര്‍ ശല്യപ്പെടുത്തിയെന്നാണ് പരാതി. മഞ്ചേരിയില്‍ ബസ്സിറങ്ങുമ്പോള്‍ കണ്ടക്ടറോടും വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടിരുന്നു.
പയ്യനാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി പാണ്ടിക്കാട് ബസ്സില്‍ കയറിയപ്പോഴും മന്‍സൂര്‍ പിന്തുടര്‍ന്നുവത്രേ. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ബസില്‍ നിന്നിറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് പരാതിപ്പെടുകയായിരുന്നു. മുസ്ലിം ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയാണ് മന്‍സൂര്‍.












Click it and Unblock the Notifications