പൊലീസില്‍ ചേരാനുള്ള അടിസ്ഥാനയോഗ്യത പ്ലസ് ടു ആക്കും: മന്ത്രി
തൃശൂര്‍: പൊലീസ് സര്‍വ്വീസില്‍ ചേരാനുള്ള അടിസ്ഥാനയോഗ്യത പ്ലസ് ടു ആക്കി ഉയര്‍ത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. കേരള പൊലീസിന്റെ റിക്രൂട്ട്‌മെന്റ് രീതി സമൂലമായി പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നര്‍ പൊലീസ് സ്റ്റേഷനെ സമീപിക്കാറില്ല. സ്റ്റേഷനില്‍ എത്തുന്ന പാവപ്പെട്ടവരുടെ പരാതികളില്‍ പരിഹാരം കാണുന്നതിന് മുന്‍ഗണന നല്‍കാന്‍ പൊലീസുകാര്‍ ശ്രദ്ധിക്കണം.- അദ്ദേഹം നിര്‍ദ്ദേശിച്ചു.
പൊലീസില്‍ ഈ വര്‍ഷം 3000 ഒഴിവുകളും അടുത്തവര്‍ഷം 3900 ഒഴിവുകളും ഉണ്ടാകും. 3900 ഒഴിവുകളിലേയ്‌ക്ക് പുതിയ നിയമനരീതി അനുസരിച്ച് റിക്രൂട്ട്‌മെന്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.
തൃശൂര്‍ രാമപുരം പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കോടിയേരി.












Click it and Unblock the Notifications