കനത്ത മഴയില്‍ എട്ടു മരണം, വന്‍ കൃഷിനാഷം
തിരുവനന്തപുരം: ഒരാഴ്‌ചയായി പെയ്യുന്ന കനത്തമഴയില്‍ സംസ്ഥാനത്ത് എട്ടുപേര്‍ മരിച്ചു. 11വീടുകള്‍ പൂര്‍ണ്ണമായും 202വീടുകള്‍ ഭാഗികമായും നശിച്ചു. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍ അറിയിച്ചു.
കാലംതെറ്റി പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങള്‍സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്‌ചയോടെ തയ്യാറാകുമെന്ന് അധികൃതര്‍ തിരുവനന്തപുരത്ത് അറിയിച്ചു. മഴയില്‍ ഇടിമിന്നലേറ്റ് മൂന്നുപേരും വൈദ്യുതാഘാതമേറ്റ് നാലുപേരും മരം വീണ് ഒരാളുമാണ് മരിച്ചത്.
മഴക്കെടുതി സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ദുരന്തനിവാരണ അതോറിട്ടി വൈസ് ചെയര്‍മാന്‍ ജനറല്‍ എന്‍സി വിജിന് അയച്ചിട്ടുണ്ട്. കൃഷിനാശത്തിന്റെ വ്യക്തമായ കണക്കുകള്‍ തിങ്കളാഴ്‌ചയോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് 18,000ഹെക്ടറുകളിലായി 50കോടിരൂപയുടെ നെല്‍കൃഷിയ്‌ക്ക് നാളം സംഭവിച്ചായിട്ടാണ് പ്രാഥമിക നിഗമനമെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ കെ. കെ ഗംഗാധകരന്‍ പറഞ്ഞു.
വാഴയും പച്ചക്കറിയുമായി 19കോടി രൂപയുടെ മറ്റു കൃഷികളും നശിച്ചിട്ടുണ്ട്. ജില്ലകള്‍ തോറും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് നാശനഷ്ടങ്ങളുടെ വിശദാംശങ്ങല്‍ ശേഖരിച്ച് വരുകയാണ്. കുട്ടനാട് മേഖലകളില്‍ മാത്രം 25 സ്‌ക്വാഡുകള്‍ നാശനഷ്ടം വിലയിരുത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി 12കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുളച്ചുതുടങ്ങിയ നെല്ല് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കേരളത്തില്‍ ശക്തമായ വേനല്‍മഴമൂലമുണ്ടായ കെടുതികള്‍ വിലയിരിത്തുന്നതിന് പ്രത്യേക കേന്ദ്രസംഘത്തെ ഉടന്‍ നിയോഗിക്കുമെന്ന ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ഇതുസംബന്ധിച്ച് നിവേദനം നല്‍കിയ പിജെ കുര്യന്‍ എംപിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുന്നതില്‍ വരുത്തിയ വീഴ്‌ചയാണ് തീരുമാനം വൈകാന്‍ കാരണമെന്ന് മന്ത്രി സൂചിപ്പിച്ചു.
കേന്ദ്രത്തില്‍ പ്രകൃതിദുരന്ത നിവാരണ നടപടികള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയിലാണുള്ളത്. ഇത് മനസ്സിലാക്കാതെ ഇടതുപക്ഷ എംപിമാര്‍ കൃഷിമന്ത്രി ശരദ് പവാറിനെയാണ് നിവേദനവുമായി സമീപിച്ചത്.
പ്രകൃതി ദുരന്തം പോലുള്ള പ്രശ്‌നങ്ങളില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒരുമിച്ചാണ് ഇതേവരെ നിലപാട് എടുത്തിരുന്നതെന്നും ഇത്തവണ അത് തെറ്റിച്ചത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി. ജെ കുര്യന്‍ പറഞ്ഞു. മഴക്കെടുതി നേരിടാന്‍ അടിയന്തര സഹായമായി കേരളത്തിന് 50കോടി രൂപ അനുവദിക്കണമെന്നാണ് കുര്യന്‍ സമര്‍പ്പിച്ച നവേദനത്തില്‍ ആവശ്യപ്പെട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications