Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനല്‍ മഴക്കെടുതി: മരണ സംഖ്യ ഉയരുന്നു

Summer Rain lash Keralaപനമരം: വയനാട്‌ ജില്ലയിലെ പനമരത്തിനു സമീപം വരദൂരില്‍ മണ്ണിടിഞ്ഞു വീണ്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു.

ചീക്കല്ലൂര്‍ കോളനി നിവാസികളായ്‌ രഞ്‌ജിത്ത്‌, ശിവന്‍, കായമ്മ എന്നീ കുട്ടികളാണ്‌ മരിച്ചത്‌. മുറ്റത്ത്‌ കളിയ്‌ക്കുകയായിരുന്ന കുട്ടികള്‍ മണ്ണിടിച്ചിലില്‍ പെടുകയായിരുന്നു.

പോലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ മണ്ണൂ മാറ്റിയാണ്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം വരെ തെക്കന്‍ ജില്ലകളില്‍ ശക്തമായിരുന്ന മഴ ഇപ്പോള്‍ വടക്കന്‍ ജില്ലകളിലേക്ക്‌ വ്യാപിച്ചിട്ടുണ്ട്‌.

കാസര്‍കോട്ടെ കീഴുരില്‍ നിന്നും മത്സ്യ ബന്ധനത്തിന്‌ പോയ അഞ്ചു മത്സ്യ തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്‌. അടുത്ത രണ്ടു ദിവസം കൂടി മഴ തുടരാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ നീരിഷണ വകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+