അമേരിക്കന്‍ തൊഴിലാളികള്‍ക്ക് മൂത്രപ്പുര നിരോധനം
ഡെന്‍വര്‍: ജോലിയ്‌ക്കിടയില്‍ മൂത്രമൊഴിയ്‌ക്കാന്‍ പോകുന്നത് വിലക്കിയ നടപടി അമേരിക്കന്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം സൃഷ്ടിയ്‌ക്കുന്നു.
മൂത്രപ്പുരയില്‍ പോകുന്നത് കമ്പനിയ്‌ക്ക് സമയനഷ്ടം ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്വസ്റ്റ് എന്ന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ഇക്കാര്യത്തില്‍ വിവാദത്തിലകപ്പെട്ടിരിയ്‌ക്കുന്നത്.
സമയം നഷ്ടം ഉണ്ടാകാതിരിയ്‌ക്കാന്‍ ജോലി സ്ഥലത്തു തന്നെ മൂത്രമൊഴിച്ച ശേഷം ഉപേക്ഷിയ്‌ക്കാന്‍ കഴിയുന്ന സഞ്ചികള്‍ തൊഴിലാളികള്‍ക്ക് നല്‌കിയ ഒരു സൂപ്പര്‍ വൈസറുടെ ബുദ്ധിയാണ് കമ്പനിയ്‌ക്ക് പുലിവാലായത്.
കമ്പനിയിലെ 25 തൊഴിലാളികള്‍ക്ക് മൂത്ര സഞ്ചി ഈ സൂപ്പര്‍ വൈസര്‍ നല്‌കുകയും ചെയ്‌തു. ഈ നടപടിയെ എതിര്‍ത്തു കൊണ്ട് തൊഴിലാളി യൂണിയനുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
അതെ സമയം തങ്ങളുട കമ്പനിയ്‌ക്ക് ഇത്തരമൊരു പോളിസിയില്ലെന്ന് ക്വസ്‌റ്റിന്റെ വക്താവ് പറഞ്ഞു. തൊഴിലാളികള്‍ ആവശ്യപ്പെട്ടതിനാലാണ് മൂത്രസഞ്ചികള്‍ വിതരണം ചെയ്‌തതെന്നും വക്താവ് പറഞ്ഞു.
സാന്റിയാഗോയിലുള്ള ഇന്നോടെക് എന്ന കമ്പനിയാണ് "ബ്രീഫ് റീലിഫ്' എന്ന പേരില്‍ ഉപയോഗിച്ചതിനു ശേഷം കളയാനാകുന്ന മൂത്ര സഞ്ചികള്‍ വില്‌പനയ്‌ക്കെത്തിച്ചിട്ടുള്ളത്. ഒട്ടേറെ കമ്പനികള്‍ തങ്ങളുടെ ഉല്‌പന്നത്തിന് ഓര്‍ഡര്‍ നല്‌കിയിട്ടുണ്ടെന്നും ഇന്നോടെക് പറയുന്നു.












Click it and Unblock the Notifications