പുകവലിയ്‌ക്കരുതെന്ന് ബുദ്ധദേവിനോട് അന്‍പുമണി
ദില്ലി: പുകവലിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചയാളാണ് കേന്ദ്രആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്. ഇതേവരെ സ്‌ക്രീനിലും നിത്യജീവിതത്തിലും പുകവലിയ്‌ക്കുന്ന സിനിമാ താരങ്ങളാണ് ആരോഗ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്കിരയായതെങ്കില്‍ ഇത്തവണ ശക്തനായ ജനനേതാവിനെയാണ് രാംദാസ് ലക്ഷ്യം വയ്‌ക്കുന്നത്.
ബംഗാള്‍ മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യയോടാണ് രാംദാസ് പുകവലിയ്‌ക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലിയില്‍ നടന്ന ഒരു ചടങ്ങിലാണ് എല്ലാവര്‍ക്കും മാതൃകയാകേണ്ട ബുദ്ധദേവിനെപ്പോലൊരാള്‍ പുകവലിയ്‌ക്കുന്നതിനെ രാംദാസ് കുറ്റപ്പെടുത്തിയത്.
ബംഗാളില്‍ മുഖ്യമന്ത്രിയടക്കം 70.2ശതമാനം പുരുഷന്മാരും പുകവലിയ്‌ക്കുന്നവരാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. എന്നാല്‍ പുകവലി നിര്‍ത്തണമെന്ന് ബുദ്ധദേവിനെ ഉപദേശിക്കുമോയെന്ന ചോദിച്ചപ്പോള്‍ അദ്ദേഹം വലിയ മനുഷ്യനാണ്. ഞാന്‍ നിസാരനും. അദ്ദേഹത്തിന് ഉപദേശമേ വേണ്ട എന്നായിരുന്നു രാംദാസിന്റെ മറുപടി.
പുകവലിയ്‌ക്കു പ്രശസ്‌തനാണ് ബുദ്ധദേവ്. പുകവലി നിരോധ മേഖലയായ റൈറ്റേഴ്‌സ് ബില്‍ഡിംഗിലെ ഓഫീസിലിരുന്നും അദ്ദേഹം സിഗരറ്റുകള്‍ പുകച്ചുതള്ളുക പതിവാണ്.












Click it and Unblock the Notifications