രാജ് താക്കറെ പ്രതികരണം അര്‍ഹിക്കുന്നില്ല: അമിതാബ് ബച്ചന്‍
മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെയ്‌ക്കെതിരെ ബോളിവുഡ് താരം അമിതാബ് ബച്ചന്‍ ആദ്യമായി പ്രതികരിച്ചു.
മുംബൈയേക്കാള്‍ ഉത്തര്‍പ്രദേശിന് വേണ്ടിയാണ് ബച്ചനും കുടുംബവും നിലകൊള്ളുന്നതെന്ന രാജ് താക്കറെയുടെ ആരോപണത്തിനെതിരെ ഒരു മുംബൈ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഗ് ബി തുറന്നടിച്ചിരിക്കുന്നത്.
ഇന്ത്യ ഒരു സ്വതന്ത്രരാജ്യമാണെന്നും സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സൂപ്പര്‍താരം പറയുന്നു. കഴമ്പില്ലാത്ത ആരോപണങ്ങള്‍ക്ക് അതിന് അര്‍ഹമായ രീതിയിലുള്ള പ്രതികരണം മാത്രമേ താന്‍ നല്‍കാറുള്ളുവെന്നും രാജ് താക്കറെയുടെ ആരോപങ്ങള് പ്രതികരണം അര്ഹിക്കുന്നില്ലെന്നും ബച്ചന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബച്ചന്‍ ഉത്തര്‍പ്രദേശിന് വേണ്ടി നിലകൊള്ളുവെന്ന് അരോപിച്ച് ബച്ചന്റെ വീടിനും ഓഫീസിനും നേരെ എംഎന്‍എസ് പ്രവര്‍ത്തര്‍ കുപ്പിയേറും മറ്റും നടത്തിയത് അടുത്തിടെയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications