പെണ്‍വാണിഭ സംഘത്തെ പിടികൂടി
ഷൊര്‍ണ്ണൂര്‍: എട്ടംഗപെണ്‍വാണിഭ സംഘത്തെ ഷൊര്‍ണ്ണൂര്‍ പൊലീസ് പിടികൂടി. കൂറ്റനാട് ആമക്കാവില്‍ വാടക വീടു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയത്.
അറസ്റ്റിലായവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു. തൃത്താല ഊരകത്ത് കുഞ്ഞുമുഹമ്മദ്(42) ചാവക്കാട് കുരിക്കളത്ത് റഷീദ്(32), പട്ടാമ്പി കല്ലുവളപ്പില്‍ സുലൈമാന്‍(45) തൃത്താല കല്ലുവളപ്പില്‍ റിയാസ്(22), ഭാര്യ സാബിറ(21), പൊന്നാനി സ്വദേശി അജിത(30), പൊള്ളാച്ചി സ്വദേശിനി രജീന(18), പരപ്പനങ്ങാടി ആലുങ്ങല്‍ നൗഷാദ്(24) എന്നിവരാണ് പിടിയിലായിത്.
കുഞ്ഞുമുഹമ്മദാണ് വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ രജീനയെ 7000രൂപയ്‌ക്ക് പിതാവുതന്നെ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നുവത്രേ.
രഹസ്യവിവരത്തെത്തുടര്‍ന്ന് ശനിയാഴ്‌ചവൈകീട്ട് നാലുമണിക്കാണ് പൊലീസ് ആമക്കാവിലെത്തിയത്. സംഘാംഗങ്ങലുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പൊലീസാണ് പിന്നീട് ഇടപാടുകാരുടെ വിളികള്‍ക്ക് മറുപടി നല്‍കിയത്. 3,000മുതല്‍ 5,000രൂപവരെയാണ് ഇടപാടുകാരില്‍ നിന്നും ഇവര്‍ ഈടാക്കിയിരുന്നത്.
സംഘത്തലവാനായ കുഞ്ഞുമുഹമ്മദ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് നേരത്തേ പാലക്കാട് സൗത്ത് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. വാഹനങ്ങളില്‍ സ്‌ത്രീകളെ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന രീതിയിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്..പിടിയിലായവരെ ചാലിശ്ശേരി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications