അവിഹിതബന്ധം സംശയിച്ച് യുവാവിന്റെ കൈകാലുകള്‍ വെട്ടി
ഇസ്ലമബാദ്: സഹോദരിയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് സഹോദരന്‍മാര്‍ ചേര്‍ന്ന് ഒരു യുവാവിന്റെ കൈകാലുകള്‍ വെട്ടിമാറ്റി.
പാകിസ്‌താനിലെ മുള്‍ട്ടാനിന് സമീപം ബസ്‌തി ഗുജ്ജില്‍ താമസിക്കുന്ന അല്ല ദിവായയുടെ കൈകാലുകളാണ് ഇര്‍ഷാദ് എന്ന പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ ചേര്‍ന്ന് വെട്ടിക്കളഞ്ഞത്.
ശനിയാഴ്‌ച രാത്രിയാണ് ഇര്‍ഷാദിന്റെ സഹോദരന്മാരായ ഇഷാഖ്, അല്‍താഫ്, അബ്ബാസ്, മുഷ്‌താഖ്, സാദിഖ്, സാബില്‍ ,ജുനൈദ് എന്നിവര്‍ ചേര്‍ന്ന് അല്ല ദിവായയുടെ കൈകാലുകള്‍ വെട്ടിയത്.
അവിഹബന്ധമുണ്ടെന്നതിനൊപ്പംതന്നെ മൂന്നുമാസം മുമ്പ് ഇയാള്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും ആരോപണം ഉണ്ട്. ഇപ്പോള്‍ ഇര്‍ഷാദിനെ ബഹവല്‍പൂരിലുള്ള ഒരു ബന്ധുവീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. ദിവായ വിവാഹിതനും ആറു മക്കളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഇര്‍ഷാദിന്റെ സഹോദരന്മാരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. ഏഴുപേര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ദിവായയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നും ഒട്ടേറെ രക്തം കയറ്റിയതിനെത്തുടര്‍ന്നാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications