Get Updates
Get notified of breaking news, exclusive insights, and must-see stories!

യുസഫ്‌ റേസ ഗിലാനി പാക്‌ പ്രധാനമന്ത്രിയാകും

Yousuf Raza Gilaniഇസ്ലമബാദ്‌: പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി(പിപിപി) വൈസ്‌ ചെയര്‍മാനും ദേശീയ അസംബ്ലി മുന്‍ സ്‌പീക്കറുമായ യൂസഫ്‌ റേസ ഗിലാനി പാകിസ്‌താന്‍ പ്രധാനമന്ത്രിയായി ചൊവ്വാഴ്‌ച ചുമതലയേല്‍ക്കും.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ അയ്വാന്‍ ഇ സദറില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്‌ പര്‍വേശ്‌ മുഷറഫ്‌ സത്യവാചകം ചൊല്ലിക്കൊടുക്കും.

തിങ്കളാഴ്‌ച പാര്‍ലമെന്റിലെ ദേശീയ അസംബ്ലി യോഗം ചേര്‍ന്ന്‌ പ്രധാനമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. ഗീലാനിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതായുള്ള പിപിപി സഹാധ്യക്ഷന്‍ ആസിഫലി സര്‍ദാരിയുടെ പ്രസ്‌താവന പിപിപി വക്താവ്‌ ഫര്‍ഹത്തുള്ള ബാബര്‍ പത്രലേഖകരുടെ മുമ്പാകെ വായിച്ചു.

പാകിസ്‌താന്‍ പൊതു തിരഞ്ഞെടുപ്പില്‍ പിപിപിയാണ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. ഐക്യകണ്‌ഠ്യേനയാണ്‌ ഗീലാനിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്ന്‌ പിപിപി വക്താവ്‌ അറിയിച്ചു. സര്‍ദ്ദാരിയുടെ സുഹൃത്തുകൂടിയായ ഗീലാനി 1993മുതല്‍ 1996വരെ പാര്‍ലമെന്റ്‌ സ്‌പീക്കറായിരുന്നു. അതിന്‌ മുമ്പ്‌ അദ്ദേഹം മന്ത്രിയുമായിരുന്നു.

ഡിസംബറില്‍ കൊലചെയ്യപ്പെട്ട പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ്‌ ആസിഫ്‌ അലി സര്‍ദാരി ഭാവിയില്‍ പ്രധാനമന്ത്രിയാകും വരെയുള്ള താല്‍കാലിക പ്രധാനമന്ത്രിയായിരിക്കും ഗീലാനിയെന്നാണ്‌ കരുതപ്പെടുന്നത്‌. ഇപ്പോള്‍ പാര്‍ലമെന്റ്‌ അംഗമല്ലാത്ത സര്‍ദാരി വൈകാതെ ഉപതിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റ്‌ അംഗമാകും എന്നും സൂചനയുണ്ട്‌. എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ പിപിപി വക്താവ്‌ ഉത്തരം നല്‍കിയില്ല.

പൊതുതിരഞ്ഞെടുപ്പിന്‌ശേഷം പിപിപി-പിഎംഎല്‍(എന്‍) സഖ്യസര്‍ക്കാറിന്റെ പ്രധാനമന്ത്രി ആരായിരിക്കണം എന്നതു സംബന്ധിച്ച്‌ പിപിപിയ്‌ക്കുള്ളില്‍ നീണ്ടുനിന്ന തര്‍ക്കത്തിനൊടുവിലാണ്‌ ഗീലാനിയെ തിരഞ്ഞെടുത്തിരിക്കുന്നത്‌. പിപിപി നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ എതിര്‍ക്കില്ലെന്ന്‌ പാകിസ്‌താന്‍ മുസ്ലിം ലീഗ്‌(എന്‍) നേതാവ്‌ നവാസ്‌ ഷെരീഫ്‌ പറഞ്ഞിരുന്നു.

മുള്‍ട്ടാന്‍ സ്വദേശിയായ ഗീലാനി സ്‌പീക്കര്‍ പദവി ദുരുപയോഗം ചെയ്‌ത കുറ്റത്തിന്‌ നാലുവര്‍ഷം ജയിലില്‍ കുടന്നിട്ടുണ്ട്‌. മുഷറഫിനോട്‌ അനുഭാവം പുലര്‍ത്തുന്ന സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചില്ലെങ്കില്‍ ഗീലാനി തിങ്കളാഴ്‌ച പാര്‍ലമെന്റില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

ബന്ധപ്പെട്ട വാര്‍ത്തകള്‍














Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+