Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ആര്‍ നാരായണന്‍ പദവിയ്‌ക്കു ചേരാത്ത രീതിയില്‍ പ്രവര്‍ത്തിച്ചു; അദ്വാനി

ദില്ലി: 1998 ലെ വാജ്‌പേയി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട്‌ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണന്‍ പദവിയ്‌ക്ക്‌ ചേരാത്ത നടപടികള്‍ K,R Narayananസ്വീകരിച്ചുവെന്ന്‌ എല്‍.കെ അദ്വാനി.

തന്റെ പുതിയ പുസ്‌തകമായ മൈ കണ്‍ട്രി മൈ ലൈഫില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ 'ഉപജാപക വിത്ത്‌' എന്നാണ്‌ അദ്വാനി വിശേഷിപ്പിച്ചിട്ടുള്ളത്‌. വാജ്‌പേയി സര്‍ക്കാരിനെ താഴെയിറിക്കാനുള്ള കളികളാണ്‌ കെ. ആര്‍ നാരയണന്‍ കളിച്ചത്‌.

സര്‍ക്കാര്‍ രൂപീകരണത്തിനായി തങ്ങള്‍ക്ക്‌ വേണ്ടത്ര പിന്തുണയുണ്ടെന്ന്‌ സോണിയ രാഷ്ട്രപതി ഭവനില്‍ ചെന്ന്‌ നുണ പറഞ്ഞതായും അദ്വാനി കുറ്റപ്പെടുത്തുന്നു.

ഭൂരിപക്ഷം തെളിയിക്കുന്നതിന്‌ ലോക്‌സഭ വേദിയാക്കുന്നതിനു പകരം രാഷ്ട്രപതി ഭവനില്‍ പിന്തുണ തെളിയിക്കേണ്ട അവസ്ഥ കെ.ആര്‍ നാരയണന്‍ സൃഷ്ടിച്ചു.

കൂടുതല്‍ പിന്തുണയുള്ള എന്‍ഡിഎയെ സര്‍ക്കാര്‍ രൂപവത്‌ക്കരണത്തിന്‌ ക്ഷണിയ്‌ക്കുന്നത്‌ വൈകിപ്പിച്ച നടപടിയിലൂടെ എതിര്‍പാര്‍ട്ടികള്‍ക്ക്‌ ഉപജാപങ്ങള്‍ക്ക്‌ സൗകര്യം ചെയ്‌തു കൊടുക്കുകയാണ്‌ നാരായണന്‍ ചെയ്‌തതെന്ന്‌ അദ്വാനി എഴുതുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+