സിപിഐ വളര്‍ച്ച മുരടിയ്‌ക്കുന്നുവെന്ന് സ്വയം വിമര്‍ശനം
ദില്ലി: സിപിഐയുടെ വളര്‍ച്ച സ്‌തംഭനാവസ്ഥയിലാണെന്ന് സ്വയം വിമര്‍ശനം. ഹൈദ്രാബാദില്‍ നടക്കുന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിയ്‌ക്കാനിരിയ്‌ക്കുന്ന റിപ്പോര്‍ട്ടിലാണ് ഈ സ്വയം വിമര്‍ശനമുള്ളത്.
പാര്‍ട്ടിയുടെ വളര്‍ച്ച മുരടിച്ചു നില്‌ക്കുകയാണ്. പുതുതായി ആയിരം അംഗങ്ങള്‍ പാര്‍ട്ടിയിലെത്തുമ്പോള്‍ ഏകദേശം അത്രയും പേര്‍ പാര്‍ട്ടി വിട്ടു പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്‌ക്കുന്നു.
സിപിഐ ഇപ്പോള്‍ പുരുഷന്മാരുടെ പാര്‍ട്ടിയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. വനിതകളെ പാര്‍ട്ടിയുടെ പ്രവര്‍ത്തന മണ്ഡലത്തിലേയ്ക്കോ നേതൃനിരയിലേയ്ക്കോ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുന്നില്ല.
പാര്‍ട്ടിയ്‌ക്കുള്ളില്‍ അരാഷ്ട്രീയം പടര്‍ന്നു പിടിയ്‌ക്കുന്നുണ്ടെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ പ്രത്യയശാസ്‌ത്ര സ്വാധീനം ഇല്ലാതാകുന്നതായും വിലയിരുത്തുന്നു. പാര്‍ട്ടി നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതു തന്നെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്‌ക്കുന്നു.
കേരളത്തില്‍ 2006 നെ അപേക്ഷിച്ച് 2007ല്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ അംഗത്വ വര്‍ദ്ധന ഉണ്ടാകുന്നില്ല.
ഇതിനായി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതാണ്. വ്യക്തികള്‍ നല്‌കുന്ന വലിയ തുകകള്‍ വാങ്ങുന്നത് ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications