തമിഴ്‌നാട്ടില്‍ സൗജന്യ ടിവി പൊട്ടിത്തെറിച്ച് ബാലിക കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്‌നാട്ടിലെ കരുണാനിധി സര്‍ക്കാര്‍ സൗജന്യമായി നല്‌കിയ ടെലിവിഷന്‍ പൊട്ടിത്തെറിച്ച് ബാലിക കൊല്ലപ്പെട്ടു.
ചൊക്കനല്ലൂര്‍ ഗ്രാമത്തിലെ പെയിന്റിംഗ് തൊഴിലാളിയായ സുധാകറിന്റെ മകള്‍ ചിത്ര (11)യാണ് മരിച്ചത്. വീട്ടിലിരുന്ന് ടിവി കാണുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാകാം അപകടത്തിനു കാരണമെന്ന് പോലീസ് പറയുന്നത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് ചിത്രയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള സൗജന്യ ടെലിവിഷന്‍ പദ്ധതി പ്രകാരമാണ് സുധാകറിന്റെ കുടുംബത്തിന് ടിവി ലഭിച്ചിരുന്നത്.












Click it and Unblock the Notifications