ഹോളി ആഘോഷങ്ങള്‍ക്കിടെ 20 മരണം
ദില്ലി: വര്‍ണ്ണങ്ങളുടെ ഉത്സവമായ ഹോളിയ്‌ക്ക് ഇത്തവണ ചോരയുടെ നിറം.
പല സംസ്ഥാനങ്ങളിലും ഹോളി ആഘോഷം സംഘര്‍ഷത്തിലും മരണത്തിലുമാണ് കലാശിച്ചത്. അക്രമണങ്ങളില്‍ യുവാക്കളും സ്‌ത്രീകളും ഉള്‍പ്പടെ 20 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും ചായങ്ങള്‍ ശരീരത്തില്‍ തളിയ്ക്കുന്ന കാര്യവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
രണ്ടു സ്‌ത്രീകള്‍ ഉള്‍പ്പടെ 12 പേര്‍ കൊല്ലപ്പെട്ട ബീഹാറിലാണ് ഏറ്റവും കൂടുതല്‍ അക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്.
ഉത്തര്‍പ്രദേശിലെ മധുരയില്‍ ആഘോഷങ്ങള്‍ക്കിടെ മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു. കൂടാതെ നാല് പേര്‍ ഇവിടെ മുങ്ങി മരിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. രാജസ്ഥാനിലെ ചിത്തോഡ്‌ഢില്‍ ഹോളി ആഘോഷം വര്‍ഗീയ സംഘട്ടനത്തിലേക്കു വരെ നീങ്ങി.
മുപ്പതോളം പേര്‍ക്കിവിടെ പരിക്കേറ്റിട്ടുണ്ട്. ഹരിയാനയില്‍ ഒരു ശിവസേന നേതാവിന്റെ സഹോദരന്‍ കുത്തേറ്റു മരിച്ചു,
മുബൈയിലും ഹോളി ആഘോഷങ്ങള്‍ ഒട്ടേറെയിടങ്ങളില്‍ ചോരക്കളിയിലാണ അവസാനിച്ചത്.


Click it and Unblock the Notifications