Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നു വയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു

ദില്ലി: മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ്‌ പീഡിപ്പിച്ചു. ദില്ലിയ്‌ക്കടുത്ത്‌ നഗ്‌ലോയിയിലാണ്‌ നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്‌.

പെണ്‍കുഞ്ഞിന്റെ കുടുംബാംഗങ്ങളുടെ പരാതി പ്രകാരം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഞായറാഴ്‌ച രാവിലെയാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.

പെണ്‍കുട്ടി മുറ്റത്തു കളിച്ചു കൊണ്ടിരിയ്‌ക്കുന്നതിനിടെ അയല്‍വാസിയായ ദിനേഷ്‌ കുഞ്ഞിനൊടൊപ്പം കളിയ്‌ക്കാനെന്ന വ്യാജേന അവിടെയെത്തുകയായിരുന്നു. ഹോളി ആഘോഷം കഴിഞ്ഞെത്തിയ ഇയാള്‍ സംഭവ സമയത്ത്‌ നന്നായി മദ്യപിച്ചിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ വീരമതി പാചകത്തിലേര്‍പ്പെട്ടിരിയ്‌ക്കുന്നതിനിടയില്‍ ദിനേഷ്‌ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക്‌ കൊണ്ടു പോയി. ഏറെ നേരമായിട്ടും കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന്‌ വീര്‍മതി കുഞ്ഞിനെ അന്വേഷിച്ച്‌ ദിനേഷിന്റെ വീട്ടിലെത്തി.

കുഞ്ഞ്‌ ഉച്ചത്തില്‍ കരയുന്നത്‌ കേട്ട്‌ വീര്‍മതി വീടിന്റെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ ദിനേഷ് കുഞ്ഞിനെ പീഡിപ്പിയ്ക്കുന്നത് കണ്ടത്.

തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നും ദിനേഷ്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന്‌ പിടികൂടി പോലീസിലേല്‌പിയ്‌ക്കുകയായിരുന്നു.

പീഡനത്തെ തുടര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പോലീസ്‌ ദില്ലിയിലെ സഞ്‌ജയ്‌ ഗാന്‌ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+