ആറാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ദില്ലി: ആറാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പെന്‍ഷനും 32 ശത്മാനം മുതല്‍ 42 ശതമാനം വരെ വര്‍ദ്ധിപ്പിയ്‌ക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.
ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്‌ണയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ തിങ്കളാഴ്‌ച രാവിലെ നോര്‍ത്ത് ബ്ലോക്കിലെ ധനകാര്യ മന്ത്രാലയത്തിലെത്തി മന്ത്രി പി. ചിദംബരത്തിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
രാജ്യത്ത് ഗുണകരമാകുന്ന നിര്‍ദേശങ്ങളാണ് തങ്ങള്‍ തയ്യാറാക്കിയതെന്ന് ജസ്‌റ്റിസ് ശ്രീകൃഷ്‌ണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 18 മാസമെടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ശമ്പളം നിശ്ചയിക്കാനുള്ള സ്ലാബുകള്‍ 33ല്‍ നിന്നും 18 ആയി കുറച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം വരെ വീട് വാടകയായി ലഭിയ്‌ക്കും.
ജോലിക്കയറ്റത്തോടൊപ്പം പ്രവൃത്തി പരിചയവും ശമ്പള വര്‍ദ്ധനയ്‌ക്ക് മാനദണ്ഡമാക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍്‌ട്ടിലുണ്ട്.
അടുത്തു തന്നെ രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വലിയ ഭേദഗതികള്‍ വരുത്താതെ അംഗീകരിയ്‌ക്കാനാണ് സാധ്യത.












Click it and Unblock the Notifications