Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സംഘം രണ്ടു ദിവസത്തിനകം; പവാര്‍

ദില്ലി: വേനല്‍ മഴയില്‍ കേരളത്തിനേറ്റ കനത്ത കൃഷി നാശം നേരിട്ട്‌ കണ്ട്‌ വിലയിരുത്താന്‍ കേന്ദ്ര സംഘം രണ്ട്‌ ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്ന്‌ കേന്ദ്ര കൃഷി മന്ത്രി ശരദ്‌പവാര്‍ അറിയിച്ചു.

കേന്ദ്ര സഹായമഭ്യര്‍ഥിച്ച്‌ തന്നെ കാണാനെത്തിയ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരനെയാണ്‌ പവാര്‍ ഇക്കാര്യമറിയിച്ചത്‌. കേരളത്തിലേക്ക്‌ പോകേണ്ട സംഘത്തെ ഇന്ന്‌ രൂപീകരിയ്‌ക്കും.

ഇക്കാര്യം സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി പെട്ടെന്നു തന്നെ ചര്‍ച്ച നടത്തുമെന്നും പവാര്‍ വ്യക്തമാക്കി. കേന്ദ്ര സംഘം നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാലുടന്‍ രണ്ടു മന്ത്രാലയവും കൂടി ചര്‍ച്ച നടത്തി നഷ്ടപരിഹാരം നല്‌കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കുമെക്കുമെന്നും മന്ത്രി ഉറപ്പു നല്കി.

ഇതിനിടെ കേരളത്തിലെ കാര്‍ഷിക നാശം സംബന്ധിച്ച ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ ലഭിച്ചു. പൂര്‍ണമായി കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക്‌ ഹെക്ടറിന്‌ 10000 രൂപ വീതം നഷ്ടപരിഹാരം നല്‌കാനാണ്‌ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുള്ളത്‌.

വേനല്‍ മഴയില്‍ കുട്ടനാട്ടില്‍ മാത്രം നാല്‌പത്‌ കോടിയുടെ കൃഷി നാശമുണ്ടായിട്ടുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+