ജഗ്വാറും ലാന്‍ഡ് റോവറും ടാറ്റയ്‌ക്ക് സ്വന്തമാകുന്നു; ധാരണാപത്രം ബുധനാഴ്‌ച
ലണ്ടന്‍: ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കു ശേഷം ലോകത്തെ ഏറ്റവും മുന്തിയ ആഡംബര കാറുകളായ ജഗ്വാറും ലാന്‍ഡ് റോവറും ടാറ്റയുടെ കൈപ്പിടിയിലൊതുങ്ങുന്നു.
ഇതു സംബന്ധിച്ച ധാരണപത്രം ആഡംബര കാറുകളുടെ ഉടമയായ ഫോര്‍ഡുമായി ബുധനാഴ്‌ച ടാറ്റ ഒപ്പു വയ്‌ക്കും.ആഡംബര കാറുകളുടെ ഉടമസ്ഥവകാശം സ്വന്തമാക്കാനായി മുടക്കേണ്ട മൂന്ന് ബില്യന്‍ ഡോളര്‍ സിറ്റി ഗ്രൂപ്പ്, മോര്‍ഗന്‍ ചേസ് എന്നിവരില്‍ നിന്നാണ് ടാറ്റ സമാഹരിച്ചത്.
കൈമാറ്റത്തിനു ശേഷവും ബ്രിട്ടനിലെ നിര്‍മാണ ശാലകള്‍ തുടരാന്‍ ടാറ്റ സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ കമ്പനിയെന്ന നിലയില്‍ ഇരു കാറുകളെയും പ്രാദേശികവത്‌ക്കരിയ്‌ക്കിലെന്നും ടാറ്റ ഉറപ്പു നല്‌കിയിട്ടുണ്ട്.
200 കോടി ഡോളര്‍ വില കൊടുത്താണ് ടാറ്റ ലോകോത്തര ബ്രാന്‍ഡുകളെ സ്വന്തമാക്കുന്നത്.
കനത്ത നഷ്ടം മൂലമാണ് ഇരു കാറുകളുടെയും ഉടമസ്ഥവകാശം ഫോര്‍ഡ് വില്‌പനയ്‌ക്കു വച്ചത്. കമ്പനിയുടെ 103 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമായ 1260 കോടി ഡോളര്‍ 2006 ലാണ് രേഖപ്പെടുത്തിയത്.
ലോകത്തെ പ്രധാനപ്പെട്ട വാഹന നിര്‍മ്മാണ കന്പനികള്‍ ഈ ആഡംബര കാറുകള്‍ സ്വന്തമാക്കാനുള്ള മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്നു. എല്ലാവരെയും കടത്തി വെട്ടിയാണ് ടാറ്റ ഈ കാറുകള്‍ ഇപ്പോള്‍ കൈപ്പിടിയിലൊതുക്കാനൊരുങ്ങുന്നത്.












Click it and Unblock the Notifications