വയര്‍ലെസ് : യുഎസിനെ പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്
ദില്ലി: കുതിച്ചു കൊണ്ടിരിയ്‌ക്കുന്ന വളര്‍ച്ചാ നിരക്ക് തുടര്‍ന്നാല്‍ എപ്രില്‍ മാസത്തോടെ യുഎസിനെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ വയര്‍ലെസ് ശൃംഖയെന്ന പദവി ഇന്ത്യയ്‌ക്ക് സ്വന്തമാകുമെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) അധികൃതര്‍ വെളിപ്പെടുത്തി.
54 കോടിയോളം ഫോണ്‍ വരിക്കാരുമായി ചൈനയാണ് ലോകത്ത് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
26.05 കോടിയുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയെയാണ് ഇന്ത്യ കടത്തി വെട്ടാനൊരുങ്ങുന്നത്. നിലവില്‍ ഇന്ത്യയില്‍ ഇപ്പോള്‍ 25.93 കോടി ഫോണ്‍ വരിക്കാരാണുള്ളത്.
ചൈനയിലെ മൊബൈല്‍ ഫോണ്‍ ദാതാക്കള്‍ ഒരോ മാസവും 60-70 ലക്ഷം വരിക്കാരെ ചേര്‍ക്കുന്നുണ്ട്. അമേരിക്കയില്‍ ഇത് 20-30 ലക്ഷം മാത്രമാണ്. അതെ സമയം ഇന്ത്യയിലെ മൊബൈല്‍ സേവന ദാതാക്കള്‍ 80 മുതല്‍ 90 ലക്ഷം വരെ ഉപഭോക്താക്കളെയാണ് നേടുന്നത്.
ഈ വളര്‍ച്ചാ നിരക്ക് തുടര്‍ന്നാല്‍ വയര്‍ലെസ്-ലാന്‍ഡ് ഫോണ്‍ വരിക്കാരുടെ മൊത്തം എണ്ണം മുപ്പതു കോടിയെന്ന നാഴികക്കല്ലും എപ്രില്‍ മാസത്തില്‍ മറികടക്കുമെന്ന് ട്രായ് വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications