Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത്‌ കോണ്‍ഗ്രസ്‌ അംഗത്വം എസ്‌എംഎസ്‌ വഴി

SMSബാംഗ്‌ളൂര്‍: ടെക്കികളെ സംഘടനയിലേക്ക് ആകര്‍ഷിയ്ക്കുകയെന്ന ലക്ഷ്യത്തോടെ യൂത്ത് കോണ്‍ഗ്രസ് അംഗത്വം ഇനി എസ്എംഎസ് വഴി.

ഓള്‍ ഇന്ത്യ യൂത്ത്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ഇതിനു വേണ്ടി ബാംഗ്ലൂര്‍ നഗരത്തില്‍ മെമ്പര്‍ഷിപ്പ്‌ കോള്‍ സെന്ററുകള്‍ തുറന്നു കഴിഞ്ഞു.

എസ്‌എംഎസ്‌ വഴി വിവര ശേഖരണം നടത്തി അംഗത്വം നല്‌കാന്‍ ജീവനക്കാരെ കോള്‍ സെന്ററില്‍ നിയമിച്ചിട്ടുണ്ട്‌. ഐടി നഗരമായ ബാംഗ്ലൂരില്‍ ഐടി സമൂഹത്തില്‍പ്പെട്ടവരെ ലക്ഷ്യമിട്ടു തന്നെയാണ്‌ കോണ്‍ഗ്രസ്‌ ഇത്തരമൊരു സംരഭം ആരംഭിച്ചിട്ടുള്ളത്‌.

നേരത്തെ പുതുതലമുറയിലുള്ള ഐടി വിദഗ്‌ദ്ധരെ ലക്ഷ്യമിട്ട്‌ ആര്‍എസ്‌എസ്‌ ഐടി മിലന്‍ എന്ന ശാഖാ സംവിധാനം ആരംഭിച്ചിരുന്നു. ഐടി രംഗത്തെ യുവജനതയെ ആര്‍എസ്‌എസ്‌ ലക്ഷ്യമിട്ടതിന്റെ പിന്നാലെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കോള്‍ സെന്ററുകള്‍ ആരംഭിച്ചിരിയ്‌ക്കുന്നത്‌.

കോള്‍ സെന്ററുകള്‍ക്ക്‌ പുറമെ പൂര്‍ണമായ വിവരങ്ങള്‍ നല്‌കുന്ന വെബ്‌സൈറ്റും തുറക്കുന്നുണ്ട്‌. ഈ കോള്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിയ്‌ക്കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ വക്താക്കള്‍ പറഞ്ഞു

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+