Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോധ്ര പുനരന്വേഷണം നടത്തും ; സുപ്രീം കോടതി

ദില്ലി: ഗുജറാത്ത്‌ കലാപത്തിന്‌ വഴി മരുന്നിട്ട ഗോധ്ര ട്രെയിന്‍ ദുരന്തത്തെക്കുറിച്ച്‌ പുനരന്വേഷണം നടത്താന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇതിനായി അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതായും സുപ്രീം കോടതി പറഞ്ഞു.

ഗുജറാത്തിലെ മൂന്ന്‌ മുതിര്‍ന്ന ഐപിഎസ്‌ ഉദ്യോഗസ്ഥരും സിബിഐയില്‍ നിന്നും വിരമിച്ച രണ്ട്‌ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ്‌ അഞ്ചംഗ സംഘം. അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ സംഘം രൂപീകരിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട്‌ മറ്റ്‌ നിര്‍ദേശങ്ങള്‍ ബുധനാഴ്‌ച നല്‌കുമെന്ന്‌ ജസ്റ്റിസുമാരായ പി. സദാശിവം, അഫ്‌താബ്‌ അലം, അജിത്‌ പാസയത്ത്‌ എന്നിവരടങ്ങുന്ന ബെഞ്ച്‌ അറിയിച്ചു.

ഗോധ്ര സംഭവം കരുതിക്കൂട്ടിയുള്ളതാണെന്ന്‌ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഗോധ്ര സംഭവമുള്‍പ്പടെ മറ്റു പത്ത്‌ കലാപക്കേസുകള്‍ കൂടി സംഘം അന്വേഷിയ്‌ക്കുമെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.

ഗുജറാത്ത് കലാപം സംബന്ധിച്ച കേസുകള്‍ ഗുജറാത്തിന് പുറത്ത് സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+