ആര്‍എസ്‌എസ് ശാഖകളില്‍ ബര്‍മുഡയോ ജീന്‍സോ ധരിയ്‌ക്കാം
മുംബൈ: പുതു തലമുറയ്‌ക്കിടയില്‍ സ്വാധീനമുറപ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്ന കേഡര്‍ സംഘടനയായ ആര്‍എസ്‌എസ് അതിന്റെ കടുംപിടുത്തങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നു.
ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ പരമ്പരാഗത വേഷമായിരുന്ന കാക്കി നിക്കറും വെള്ള ഷര്‍ട്ടും ധരിയ്‌ക്കണമെന്ന നിബന്ധനയാണിപ്പോള്‍ ആര്‍എസ്‌എസ് ഒഴിവാക്കിയിരിക്കുന്നത്.
ശാഖാ പ്രവര്‍ത്തകര്‍ക്ക് ജീന്‍സോ ബര്‍മുഡയോ ധരിയ്‌ക്കാമെന്ന് ആര്‍എസ്‌എസിന്റെ മുതിര്‍ന്ന നേതാവായ രാം മാധവ് വ്യക്തമാക്കി. എന്നാല്‍ പാന്റസ് പോലുള്ള വേഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യായാമം ചെയ്യാന്‍ സൗകര്യമുളളതായിരിക്കണം വേഷമെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലെ ഐടി യുവാക്കള്‍ ശാഖയില്‍ പുതു ഫാഷന്‍ വസ്‌ത്രങ്ങള്‍ ധരിച്ചാണ് എത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications