വക്കം പുരോഷത്തമനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വക്കം പുരുഷോത്തമനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
ഇതേ കേസില്‍ ഇതിനു മുന്പും വക്കത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിയ്‌ക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ധനമന്ത്രിയായിരിക്കെ വട്ടപ്പാറ, കരകുളം വില്ലേജുകളില്‍ ഭൂമി വാങ്ങിയെന്നും സ്വാധീനമുപയോഗിച്ച് അനധികൃത നികുതിയിളവ് ഭൂമിയ്‌ക്കു മേല്‍ നേടിയുമെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് വക്കത്തിനെതിരെ മലപ്പുറം സ്വദേശിയായ മരക്കാര്‍ ഹാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്‌പെഷ്യല്‍ കോടതി വക്കത്തെ കുറ്റ വിമുക്തനാക്കിയിരുന്നു. വിധിയ്‌ക്കെതിരെ മരക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications