Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗീലാനി പ്രധാനമന്ത്രി പദത്തില്‍; ചീഫ് ജസ്റ്റിസിനെ മോചിപ്പിയ്ക്കാന്‍ ആദ്യ ഉത്തരവ്

Yousuf Raza Gillaniഇസ്ലാമാബാദ്‌: പാകിസ്‌താന്റെ പുതിയ പ്രധാനമന്ത്രിയായി യൂസഫ്‌ റസ ഗീലാനിയെ പാകിസ്‌താന്‍ പാര്‍ലമെന്റ്‌ തിങ്കളാഴ്‌ച തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ പര്‍വെസ്‌ മുഷറഫിന്‌ മുമ്പാകെ ഗീലാനി ചൊവ്വാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‌ക്കുന്നതോടെ ഏറെ നാളായി നീണ്ടു നിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്‌ക്കു കൂടി വിരാമമാകുകയാണ്‌.

പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി ഉപാധ്യക്ഷനും മുന്‍ സ്‌പീക്കര്‍ പദവിയും വഹിച്ചിട്ടുള്ളയാളാണ്‌ ഗീലാനി. ഗീലാനി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം സ്‌പീക്കര്‍ ഫഹ്മിദ പ്രഖ്യാപിച്ചപ്പോള്‍ ഭൂട്ടോ നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യത്തോടെയാണ്‌ പിപിപി അംഗങ്ങള്‍ പ്രഖ്യാപനം സ്വീകരിച്ചത്‌.

ഫെബ്രുവരി 18ന്‌ നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പിപിപിയും മുന്‍ പാകിസ്‌താന്‍ പ്രധാനമന്ത്രിയായ നവാസ്‌ ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്‌താന്‍ മുസ്ലീം ലീഗ്‌-നവാസ്‌ അവാമി നാഷണല്‍ പാര്‍ട്ടിയും ചേര്‍ന്ന സംഖ്യമാണ്‌ പാക്‌ സര്‍ക്കാര്‍ രൂപവത്‌ക്കരിച്ചിരിയ്‌ക്കുന്നത്‌.

12 വര്‍ഷത്തിനിടെ ആദ്യമായാണ്‌ പിപിപി പാകിസ്‌താനില്‍ അധികാരത്തിലെത്തുന്നത്‌.

ഇതിനിടെ നാല്‌ മാസമായി വീട്ടു തടങ്കലിലായിരുന്ന പുറത്താക്കപ്പെട്ട മുന്‍ ചീഫ്‌ ജസ്റ്റിസ്‌ ഇഫ്‌തിക്കര്‍ മുഹമ്മദ്‌ ചൗധരിയെ മോചിപ്പിച്ചു. പ്രധാനമന്ത്രിയായി അധികാരമേറ്റ യൂസഫ്‌ റാസ ഗീലാനി ആദ്യം പുറപ്പെടുവിച്ച ഉത്തരവ്‌ പ്രകാരമാണ്‌ ചൗധരിയെ മോചിപ്പിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍














Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+