Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ല ബ്രൂണിയുടെ ന‌ഗ്ന ചിത്രം ലേലത്തിന്‌

ന്യൂയോര്‍ക്ക്‌: ലോകത്തെ ഒരു രാജ്യത്തെ പൗരന്‍മാര്‍ക്കും ഇതു പോലൊരു നാണക്കേട്‌ ഉണ്ടായിട്ടുണ്ടാകില്ല. സ്വന്തം പ്രഥമ വനിതയുടെ നഗ്‌ന ചിത്രം ലേലത്തിനെത്തുന്നതിന് karla bruniസാക്ഷിയാകേണ്ടി വരുന്നതിന്റെ നാണക്കേടിലാണ്‌ നെപ്പോളിയന്റെ നാട്ടുകാര്‍.

ഫ്രാന്‍സിന്റെ പ്രഥമ വനിതയായ കാര്‍ല ബ്രൂണിയുടെ നഗ്ന ചിത്രമാണ്‌ ലേലത്തിനെത്തുന്നത്‌. പ്രശസ്‌ത ഓണ്‍ലൈന്‍ ലേല സ്ഥാപനമായ ക്രിസ്റ്റ്രിയാണ്‌ ബ്രൂണിയുടെ ചിത്രം ലേലത്തിനെത്തിയ്‌ക്കുന്നത്‌.

1993ല്‍ മൈക്കല്‍ കോംടെ എന്ന ഫോട്ടോഗ്രാഫറാണ്‌ ബ്രൂണിയുടെ നഗ്ന ചിത്രം ക്യമാറയ്‌ക്കുള്ളിലാക്കിയത്‌. മോഡലുകളെ സംബന്ധിച്ച ഒരു പഠനത്തിനായാണ്‌ മൈക്കല്‍ അന്ന്‌ ബ്രൂണിയുടെ ചിത്രമെടുത്തത്‌.

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്‌ത്രീയുടെ ചിത്രമെന്ന വിശേഷണത്തോടെയാണ്‌ ക്രിസ്‌റ്റി ചിത്രം ലേലം നടത്തുന്നത്‌. തങ്ങളുടെ കക്ഷികള്‍ക്കു വേണ്ടി പ്രത്യേകമെടുത്ത ചിത്രമെന്ന നിലയിലാണ്‌ ക്രിസ്റ്റി ലേലത്തെ സമീപിച്ചിരിയ്‌ക്കുന്നത്‌. അതിനാല്‍ തന്നെ ചിത്രം സെന്‍സര്‍ ചെയ്യാനോ ബ്രൂണിയുടെ അനുവാദം വാങ്ങാനോ ക്രിസ്‌റ്റി മെനക്കെട്ടിട്ടില്ല.

പുതിയ ഭാര്യയുടെ വരവും അതിനോടനുബന്ധിച്ച വിവാദങ്ങളും സര്‍ക്കോസിയുടെ ജനപ്രീതിയ്‌ക്ക്‌ വന്‍ കോട്ടം വരുത്തിയിരുന്നു. അടുത്തിടെ ഫ്രാന്‍സില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അത്‌ പ്രതിഫലിയ്‌ക്കുകയും ചെയ്‌തു.

ബ്രൂണിയുമായുള്ള ബന്ധമാണ്‌ തിരഞ്ഞെടുപ്പില്‍ തോറ്റതിന്‌ പിന്നിലെന്ന്‌ എല്ലാവരും സര്‍ക്കോസിയെ കുറ്റപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ഭാര്യയുടെ നഗ്ന ചിത്രം പൗരന്‍മാരുടെ മുന്നിലെത്തുന്നത്‌ തടയുന്നത്‌ എങ്ങനെയെന്നാലോചിയ്‌ക്കുകയാണ്‌ സര്‍ക്കോസി.

വെറുമൊരു മോഡലായിരിക്കുന്ന കാലത്ത്‌ എടുത്ത ചിത്രം ഇത്ര പുലിവാലായി തീരുമെന്ന്‌ ബ്രൂണി ഒരിക്കലും കരുതിയിരിക്കില്ല. നാലായിരം ഡോളറാണ്‌ ചിത്രത്തിന്‌ ക്രിസ്‌റ്റി പ്രതീക്ഷിയ്‌ക്കുന്ന വില.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+