കൃഷി ഭൂമി തിരിച്ചു കൊടുക്കില്ലെന്ന് ബച്ചന്‍
മുബൈ: പുനെയിലെ വിവാദമായ കൃഷി ഭൂമി പഴയ ഉടമസ്ഥന് തിരിച്ചു നല്‌കാനുള്ള തീരുമാനത്തില്‍ നിന്നും ബോളിവുഡ് സൂപ്പര്‍ താരം അമിതഭ് ബച്ചന്‍ പിന്‍വലിഞ്ഞു.
തന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥവകാശം തുടരാന്‍ ആഗ്രഹിയ്‌ക്കുന്നതായി താരം മാവല്‍ താലൂക്ക് ഓഫീസര്‍ക്കു നല്‌കിയ അപേക്ഷയില്‍ വ്യക്തമാക്കി. താന്‍ തന്നെ മുമ്പ് സമര്‍പ്പിച്ച അപേക്ഷ നിരുപാധികം പിന്‍വലിയ്‌ക്കുകയാണെന്നും ബച്ചന്‍ നല്‌കിയ പുതിയ അപേക്ഷയിലുണ്ട്.
കൃഷി ഭൂമി തിരിച്ചു നല്‌കാനുള്ള തീരുമാനം ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ എടുത്തതാണ്. അതിനാല്‍ അപേക്ഷ പിന്‍ വലിയ്‌ക്കുകയാണെന്നും ബച്ചന്‍ പറയുന്നു. 2000ല്‍ പൂനെയിലെ പവ്‌ന ഡാമിനു സമീപമാണ് താരം കൃഷി ഭൂമി വിലയ്‌ക്കു വാങ്ങിയിരുന്നത്.
എന്നാല്‍ കര്‍ഷകനല്ലാത്ത ഒരാള്‍ക്ക് കൃഷി ഭൂമി വാങ്ങാന്‍ മഹാരാഷ്ട്രയില്‍ നിയമപരമായി ചില തടസ്സങ്ങളുണ്ട്.
പക്ഷെ 1982 മുതല്‍ തനിയ്‌ക്ക് കര്‍ഷക പദവിയുണ്ടെന്ന ബച്ചന്റെ സത്യവാങ്ങ്‌മൂലം അധികൃതര്‍ അംഗീകരിച്ചതോടെയാണ് ബച്ചന്‍ കൃഷി ഭൂമി തിരിച്ചു കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ഇപ്പോള്‍ പിന്‍വലിഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications