മുന്‍ ബിസിസിഐ പ്രസിഡന്റ് ഡാല്‍മിയയെ അറസ്റ്റു ചെയ്‌തു
മുബൈ: അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയെ മുബൈ ക്രൈംബ്രാഞ്ച് പോലീസ് അറസ്‌റ്റു ചെയ്‌ത് കോടതിയില്‍ ഹാജരാക്കി.
ഡാല്‍മിയക്കെതിരെ ക്രൈംബ്രാഞ്ച് മുബൈയിലെ പ്രാദേശിക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കോടതി ഡാല്‍മിയക്ക് ജാമ്യം അനുവദിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
2006ല്‍ ബിസിസിഐ പ്രസിഡന്റായിരിക്കെ ഡാല്‍മിയ സംഘടനയുടെ 2.9 കോടി രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം.
ബിസിസിഐയുടെ പണം ഡാല്‍മിയ സ്വന്തം ഫോണ്‍ ബില്ലുകളും മറ്റും അടയ്‌ക്കാന്‍ ഉപയോഗിച്ചുവെന്ന് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു












Click it and Unblock the Notifications