ഒറീസ സ്‌പീക്കര്‍ മൊഹന്തിയ്‌ക്കെതിരെ ലൈംഗികാരോപണം
ഭുവനേശ്വര്‍: ഒറീസ നിയമസഭ സ്‌പീക്കര്‍ മഹേശ്വര്‍ മൊഹന്തി ലൈംഗികപവാദക്കേസില്‍. ഒറീസ അസംബ്ലി മാര്‍ഷലായ ഗായത്രി പാണ്ഡേ(29) യാണ് സ്‌പീക്കര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കടുത്ത ആരോപണങ്ങളാണ് ഗായത്രി സ്‌പീക്കര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.
സ്‌പീക്കറുടെ ചേംബറിലേക്ക് തന്നെ ഒറ്റയ്‌ക്ക് വിളിച്ചു വരുത്തിയത് കൂടാതെ രാത്രി തന്നെ കാറയച്ച് വിളിപ്പിക്കാന്‍ മൊഹന്തി ശ്രമിച്ചുവെന്നും ഗായത്രി ആരോപിയ്‌ക്കുന്നു.
താന്‍ അവിവാഹിതയാണെന്ന കാര്യം അറിയാമെന്ന് സ്‌പീക്കര്‍ ആംഗ്യത്തിലൂടെ കാണിച്ചുവെന്നും തനിയ്‌ക്കു നേരെ മോശമായ ചേഷ്ടകള്‍ സ്‌പീക്കറുടെ ഭാഗത്തു നിന്നുണ്ടായെന്നും പാണ്ഡേ പറഞ്ഞു. സ്‌പീക്കറുടെ പ്രവര്‍ത്തികള്‍ക്കെതിരെ താന്‍ നിയമസഭാ സെക്രട്ടറിയ്‌ക്ക് മാര്‍ച്ച് 21ന് പരാതി നല്‌കിയിട്ടുണ്ട്-അവര്‍ അറിയിച്ചു.
അതെ സമയം ജോലിയില്‍ വീഴ്‌ച വരുത്തിയതിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഗായത്രി തിരിച്ച് ജോലിയില്‍ പ്രവേശിയ്‌ക്കാന്‍ തനിയ്‌ക്കെതിരെ ആരോപണമുയര്‍ത്തുകയാണെന്ന് മൊഹന്തി ആരോപിച്ചു.
അവര്‍ പറയുന്നത് സത്യമല്ല, ഗായത്രിയെ താന്‍ ഒരിക്കലും ചേംബറിലേക്ക് വിളിച്ചു വരുത്തിയിട്ടില്ല. ഒരിക്കല്‍ താമസ സൗകര്യം അന്വേഷിച്ച് ഗായത്രിയാണ് തന്നെ വന്നു കണ്ടിട്ടുള്ളത്. തനിയ്‌ക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണോയെന്നും സംശയിക്കുന്നതായി മൊഹന്തി പ്രസ്‌താവിച്ചു












Click it and Unblock the Notifications