രണ്ടു വയസുകാരി കുഴല്‍ക്കിണറില്‍ വീണു
ദില്ലി: ആഗ്രയ്‌ക്കടുത്ത് തെഹ്‌രിയില്‍ രണ്ടു വയസ്സുകാരി 45 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണു. തെഹ്‌രി സ്വദേശിയായ വനന്ദയെന്ന പെണ്‍കുട്ടിയാണ് കുഴല്‍ക്കിണര്‍ കെണിയില്‍ അകപ്പെട്ടത്.
സൈന്യത്തിന്റെ പോലീസിന്റെയും നേതൃത്വത്തില്‍ വന്ദനയെ കുഴല്‍ക്കിണറില്‍ നിന്നും രക്ഷിയ്‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിയ്‌ക്കുകയാണ്. ചെവ്വാഴ്‌ച വൈകിട്ട് വീടിനടുത്ത് കളിയ്‌ക്കുന്നതിനിടെ അബദ്ധത്തില്‍ വന്ദന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
മണ്ണൂ നീക്കാനുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴല്‍ക്കിണറിനു സമീപം മറ്റൊരു കിണര്‍ കുഴിച്ച് കുട്ടിയെ രക്ഷിയ്‌ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കിണറിലകപ്പെട്ട കുട്ടി കരയുകയു സംസാരിയ്‌ക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിയ്‌ക്ക് ബിസ്‌ക്കറ്റും ഗ്ലൂക്കോസും നല്‌കിയെന്നും അവര്‍ അറിയിച്ചു.
സംഭവ സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടിയെ ഉടനെ രക്ഷിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
അടുത്ത കാലത്തായി രാജ്യത്ത് കുഴല്‍ക്കിണര്‍ ദുരന്തങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ്. അധികൃതരുടെ അനാസ്ഥയാണ് പല ദുരന്തങ്ങളുടെയും പിന്നിലെന്ന് തെളിഞ്ഞെങ്കിലും അപകടങ്ങള്‍ തുടര്‍ക്കഥയാകുക തന്നെയാണ്. മിക്കപ്പോഴും കുട്ടികളാണ് ഈ കെണിയില്‍ അകപ്പെടുന്നതെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications