Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷി നാശം: ഹെക്ടറിന്‌ 10,000 രൂപ ധനസഹായം

V.S Achuthanadan തിരുവനന്തപുരം: കനത്ത വേനല്‍മഴയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക്‌ ഹെക്ടറിന്‌ 10,000 രൂപ ധനസഹായമായി നല്‌കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.

ഭാഗികമായി വിള നശിച്ചവര്‍ക്ക്‌ അതനുസരിച്ച്‌ സഹായം നല്‌കും. നാളെ മുതല്‍ സഹായം ലഭ്യമാക്കി തുടങ്ങുമെന്നും വി.എസ്‌ അറിയിച്ചു.

സംസ്ഥാനത്തുണ്ടായ മൊത്തം കൃഷി നാശത്തിന്‌ നഷ്ടപരിഹാരം നല്‌കാന്‍ കഴിയുമോയെന്ന്‌ ധനവകുപ്പ്‌ സംശയം പ്രകടിപ്പിച്ചിരുന്നു. ആകെ 28,233 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ്‌ വേനല്‍മഴയില്‍ നശിച്ചത്‌. 40,826 കര്‍ഷകര്‍ക്കാണ്‌ നഷ്ടമുണ്ടായത്‌.

മന്ത്രി സഭാ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിശദീകരിയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി.

നെല്‍കൃഷി കൂടാതെ കശുമാവ്‌, മാവ്‌, കുരുമുളക്‌ പച്ചക്കറി തുടങ്ങിയ കൃഷിയ്‌ക്കും വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്‌. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടനുസരിച്ച്‌ ഇതിനും നഷ്ടപരിഹാരം നല്‌കും.

നിലവിലുള്ള ഒമ്പത്‌ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചതായും വി.എസ്‌ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+