റാലിയില്‍ ലോറി കയറി ആറു മരണം
കോതമംഗലം : കോണ്‍ഗ്രസ് റാലിയിലേയ്ക്ക് മണല്‍ ലോറി പാഞ്ഞു കയറി ആറു പേര്‍ കൊല്ലപ്പെട്ടു. എറണാകുളം ജില്ലയില്‍ പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ ഏറെപ്പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് റാലി സംഘടിപ്പിച്ചത്. റാലി കടന്നു പോകുന്നതിനിടെ മറ്റൊരു റോഡില്‍ നിന്നും അതിവേഗതയില്‍ വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് ദൃക്‍സാക്ഷികള്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് ജനം ലോറി തല്ലിത്തകര്‍ത്തു. അതിഗുരുതരമായ പരിക്കുളളവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുളളവരെ ധര്‍മ്മഗിരി, കോതമംഗലം ജനറല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications