ബര്‍ദന്‍ വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറി
ഹൈദരാബാദ്: സിപിഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി എ.പി ബര്‍ദാനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് ബര്‍ദന്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
വ്യഴാഴ്‌ച സമാപിച്ച സിപിഐയുടെ 20 പാര്‍ട്ടി കോണ്‍ഗ്രസാണ് ബര്‍ദനെ തെരഞ്ഞെടുത്തത്. ആന്ധ്രയില്‍ നിന്നുള്ള സുധാകര റെഡ്ഡിയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്.
125 അംഗ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നുള്ള 14 അംഗങ്ങളുണ്ട്. 13 കാന്‍ഡിഡേറ്റ് അംഗങ്ങളും ദേശീയ കൗണ്‍സിലില്‍ ഉണ്ട്.
പാര്‍ട്ടിയുടെ ഏറ്റവും ഉന്നത സമിതിയായ കേന്ദ്ര സെക്രട്ടേറിയറ്റില്‍ സി.കെ ചന്ദ്രപ്പന്‍ അംഗമാണ്. ഒമ്പതംഗ കണ്‍ട്രോള്‍ കമ്മീഷന്റെ ചെയര്‍മാന്‍ തമിഴ്‌നാട്ടില്‍ നിിന്നുള്ള നല്ലകണ്ണാണ്.
ഇപ്പോള്‍ ബംഗ്ലാദേശിലുള്ള നഗ്‌പൂരില്‍ വളര്‍ന്ന ബര്‍ദന്‍ സ്വാന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമടക്കമുളള ശിക്ഷയനുഭവിച്ചിട്ടുള്ളയാളാണ്. ഒട്ടേറെ തൊഴില്‍ സമരങ്ങള്‍ക്കു നേതൃത്വം നല്‌കിയ ബര്‍ദാന്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications