പാര്‍ട്ടി സമ്മേളനത്തിനിടയ്ക്ക് ബര്‍ദനു നേരെ കൈയ്യേറ്റം
ഹൈദരാബാദ്: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിനിടയ്‌ക്ക് തള്ളിക്കയറിയ തെലുങ്കാന ഐക്യ വേദി പ്രവര്‍ത്തകര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദനെ മര്‍ദ്ദിച്ചു.
പാര്‍ട്ടി സമ്മേളനം നടക്കുന്നതിനിടെ തള്ളിക്കയറിയ തെലുങ്കാന പ്രവര്‍ത്തകര്‍ ലഘുലേഘകള്‍ വിതരണം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിയ്‌ക്കുകയായിരുന്നു. സമ്മേളന വേദിയിലുണ്ടായിരുന്ന റെഡ് വളണ്ടിയര്‍മാര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പാഷം യാദിഗിരി എന്നയാളുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് സമ്മേളന സ്ഥലത്ത് ബഹളമുണ്ടാക്കിയത്. ആളറിയാതെയാണ് ഇവര്‍ ബര്‍ദനെ കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നതെന്നാണ് കരുതപ്പെടുന്നത്.
തെലുങ്കാന പ്രശ്‌നം നേരത്തെ പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമായിരുന്നു. പുതിയ സംസ്ഥാനം രൂപീകരിയ്‌ക്കുന്നതിനെ എതിര്‍ക്കേണ്ടയെന്ന നിലപാടാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications