അധ്യാപകന്റെ അടിയേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു
ദില്ലി: അധ്യാപകന്റെ അടിയേറ്റ് മൂന്ന് മാസത്തോളം അബോധാവസ്ഥയില്‍ കഴിയേണ്ടിവന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ദില്ലിയിലെ ദിനകര്‍ മോഡല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന റിങ്കി കൗശിക് (15) ആണ് മരിച്ചത്.
ദിനകര്‍ മോഡല്‍ സ്കൂളിലെ അധ്യാപകനായ ധീരേന്ദ്ര കുമാര്‍ ദിനകറാണ് റിങ്കിയെ ഒരു വടി കൊണ്ട് അടിച്ചത്. ദിനകറിന്റെ ട്യൂഷന‍് ക്ലാസുകളില്‍ റിങ്കി പങ്കെടുക്കാത്തതിനാലായിരുന്നു മര്‍ദ്ദനം.
തലയില്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനവരി ഏഴിനാണ് റിങ്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി റിങ്കി ആശുപത്രിയില്‍ വച്ച് മരിച്ചു. റിങ്കിക്ക് നെഞ്ചില്‍ അണുബാധയുണ്ടാവുകയും പിന്നീട് അണുബാധ തലയിലേക്ക് പടരുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സ്കൂള്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.












Click it and Unblock the Notifications