പത്താം ക്ലാസുകാരി പരീക്ഷക്കിടെ പ്രസവിച്ചു
ശൈഖ്‌പുര (ബീഹാര്‍): പത്താം ക്ലാസ് വിദ്യാര്‍ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു.
പരീക്ഷ നടക്കുന്നതിനിടയില്‍ തന്നെയാണ് പ്രസവം നടന്നത്. നവോദയ വിദ്യാല കേന്ദ്രത്തില്‍ ബുധനാഴ്‌ചയായിരുന്നു സംഭവം നടന്നത്.
18 കാരിയായ സുസ്‌മിത എന്ന വിദ്യാര്‍ഥിനിയാണ് ഹിന്ദി പരീക്ഷയ്‌ക്കിടെ കുഞ്ഞിന് ജന്മം നല്‌കിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് എ,കെ വര്‍മ്മ പറഞ്ഞു.
പ്രസവം നടന്നയുടനെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയില്‍ സ്‌കൂളധികൃതര്‍ പ്രവേശിപ്പിച്ചു. കുഞ്ഞും പെണ്‍കുട്ടിയും സുഖമായിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications