ചെങ്ങറ: കയ്യേറ്റം ഒഴിപ്പിയ്ക്കാന്‍ മൂന്ന് മാസത്തെ സമയം
കൊച്ചി: ചെങ്ങറ ഹാരിസണ്‍ എസ്റ്റേറ്റിലെ കയ്യേറ്റം ഒഴിപ്പിയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി മൂന്ന് മാസത്തെ സമയം കൂടിഅനുവദിച്ചു.
പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ മൂന്ന് മാസത്തെ സാവകാശം കൂടി ആവശ്യപ്പെട്ടത്.
കേസിലെ എതിര്‍കക്ഷികളായ ഹാരിസണ്‍ എസ്റ്റേറ്റ് അധികൃതര്‍ ഭൂമി ഒഴിപ്പിയ്‌ക്കുന്നതിന് കൂടുതല്‍ സമയം അനുവദിയ്‌ക്കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.
അതെ സമയം ഒഴിപ്പിയ്‌ക്കലിന് ഇതില്‍ കൂടുതല്‍ സമയം അനുവദിയ്‌ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കയ്യേറ്റം ഒഴിപ്പിയ്‌ക്കാന്‍ ചെന്ന പോലീസ് സംഘത്തിനു മുന്നില്‍ സമരക്കാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് മുമ്പ് സര്‍ക്കാര്‍ കയ്യേറ്റം ഒഴിപ്പിയ്‌ക്കുന്നതില്‍ നിന്നും പിന്‍മാറിയത്
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications