അമേരിക്കയില്‍ പുരുഷ ഗര്‍ഭം
ഓറിഗോണ്‍ (അമേരിക്ക): സത്രീയായാല്‍ പ്രസവിയ്ക്കണം, ഈ പ്രപഞ്ച നിയമത്തിന് ഒരു തിരുത്ത്. അമേരിക്കയിലെ ഓറിഗോണില്‍ ഒരു പുരുഷനാണ് ഗര്‍ഭം ധരിച്ചിരിയ്ക്കുന്നത്. അദ്ഭുതപ്പെടേണ്ട, പുറമെ പുരുഷനെന്നു തോന്നാമെങ്കിലും സ്ത്രീ ലക്ഷണങ്ങള്‍ കൂടുതലുള്ള തോമസ് ബീറ്റിയാണ് ഗര്‍ഭം ധരിച്ചിരിയ്ക്കുന്നത്.
ദി അഡ്വക്കേറ്റ്‌സ് എന്ന വെബ്‌സൈറ്റിലാണ് ബീറ്റിയുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്. ആറു മാസത്തെ ഗര്‍ഭമുള്ള ബീറ്റി ജൂലായില്‍ പ്രസവിയ്‌ക്കുമെന്നാണ് അവകാശപ്പെടുന്നത്. പുരുഷനെ പോലെയാണ് കാണപ്പെടുന്നതെങ്കിലും സ്‌ത്രീ ലക്ഷണമാണ് ബീറ്റിയ്‌ക്ക് കൂടുതലുള്ളത്.
പത്തു വര്‍ഷം മുമ്പ് നാന്‍സിയെ വിവാഹം ചെയ്യാനായി ബീറ്റി മാറിടങ്ങള്‍ ശസ്‌ത്രക്രിയയിലൂടെ രൂപാന്തരം വരുത്തിയിരുന്നു.കൂടാതെ പുരുഷ ലൈംഗികാവയവങ്ങള്‍ വെച്ചു പിടിപ്പിയ്ക്കുകയും ചെയ്തു. എന്നാല്‍ ഗര്‍ഭപാത്രം ബീറ്റി നീക്കം ചെയ്തിരുന്നില്ല.
നാന്‍സിയുമായുള്ള വിവാഹത്തിനുള്ള നിയമക്കുരുക്കള്‍ ഒഴിവാക്കാനായാണ് ബീറ്റി അന്നങ്ങനെ ചെയ്തത്. അതെ സമയം ഇയാളുടെ ഭാര്യ നാന്‍സിയ്‌ക്ക് പുരുഷ ലക്ഷണങ്ങളാണ് കൂടുതലുള്ളതെന്നും പറയപ്പെടുന്നു.
ഒരു കുഞ്ഞിന് വേണ്ടിയുള്ള ആലോചനകള്‍ ഇരുവരും ണ്ടു വര്‍ഷം മുമ്പാണ് ആരംഭിയ്‌ക്കുന്നത്. കുട്ടി വേണമെന്ന തീരുമാനമെടുത്തതോടെ ഭര്‍ത്താവ് ഭാര്യയാകുകയായിരുന്നു.
അതെ സമയം കുഞ്ഞിന് ഗര്‍ഭം ധരിയ്‌ക്കാനായി താന്‍ കൃത്രിമ മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ബീറ്റി പറയുന്നു. എന്നാല്‍ ആരാണ് കുഞ്ഞിന്റെ അച്ഛനെന്ന് ബീറ്റി വെളിപ്പെടുത്തിയിട്ടില്ല.
ഔദ്യോഗിക രേഖകളില്‍ ഇപ്പോഴും ബീറ്റി ഭര്‍ത്താവും നാന്‍സിയ്‌ക്ക് ഭാര്യ പദവിയുമാണുള്ളത്. 1994 ല്‍ ബീറ്റിയുടെ ഗര്‍ഭധാരണത്തിനു സമാനമായ കഥയോടെ ഒരു ഹോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു. അര്‍നോള്‍ഡ് ഷ്വാസ്‌നൈഗര്‍ നായകനായ ജൂനിയര്‍ എന്ന ചിത്രത്തില്‍ പുരുഷന്‍ ഗര്‍ഭം ധരിയ്‌ക്കുന്ന കഥയാണ് പറയുന്നത്.












Click it and Unblock the Notifications