ചെത്തിനടക്കാന്‍ സ്വിഫ്റ്റ് ഡിസയര്‍
ബാംഗ്ലൂര്‍ : ആഡംബര കാറുകളുടെ ശ്രേണിയിലേയ്ക്ക് മാരുതിയുടെ പുതിയ സംഭാവന. സ്വിഫ്റ്റ് ഡിസയര്‍. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ പുറത്തിറങ്ങുന്ന സ്വിഫ്റ്റ് ഡിസയറിന് വില 4.32 ലക്ഷം മുതല്‍ 6.53 ലക്ഷം വരെ.
സെദാന്‍ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറാണ് സ്വിഫ്റ്റ് ഡിസയര്‍. ഇന്റഗ്രേറ്റഡ് സ്റ്റീരിയോ, സ്റ്റിയറിംഗിലെ ശബ്ദക്രമീകരണം, ഓട്ടോമേറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോ എന്നീ ആഡംബരങ്ങളാണ് സ്വിഫ്റ്റ് ഡിസയറില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ കാര്‍ വിപണിയില്‍ മാരുതി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അവതരിപ്പിക്കുന്ന ഏഴാമത്തെ മോഡലാണ് സ്വിഫ്റ്റ് ഡിസയര്‍. നല്ല വരുമാനം നേടുന്ന മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടാണ് ആഡംബര സൗകര്യങ്ങളുളള കാര്‍ തങ്ങള്‍ പുറത്തിറക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
മഹീന്ദ്രയുടെ ലോഗന്‍, ഹ്യൂണ്ടായ് അക്സെന്റ് മുതലായ മോഡലുകളോടാണ് സ്വിഫ്റ്റ് ഡിസയര്‍ വിപണിയില്‍ മത്സരിക്കുന്നത്.
പെട്രോള്‍ മോഡലിന് വില 4.32 ലക്ഷം മുതല്‍ 5.73 ലക്ഷം വരെയാണ്. ഡീസലിന്റേത് 5.22 ലക്ഷം മുതല്‍ 6.53 ലക്ഷം വരെയും.


Click it and Unblock the Notifications