മൊബൈല്‍ നിരക്ക് വീണ്ടും കുറയും
ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ ബിഎസ്എന്‍എല്ലിന് നല്‍കേണ്ട പ്രത്യേക ഫീസ് എടുത്തു കളയാന്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) തീരുമാനിച്ചു. ഇതോടെ ഇന്ത്യയില്‍ മൊബൈല്‍ നിരക്കുകള്‍ വന്‍തോതില്‍ കുറയുമെന്ന് ഉറപ്പായി.
സ്വകാര്യ കമ്പനികള്‍ നല്‍കേണ്ട ഫീസ് ഒഴിവാകുന്നതോടെ അവര്‍ക്കുണ്ടാകുന്ന നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സ്വകാര്യ കമ്പനികള്‍ ബിഎസ്എന്‍എല്ലിന് നല്‍കുന്ന ആക്സസ് ഡെഫിസിറ്റ് ചാര്‍ജാണ് (എഡിസി) ട്രായ് ഒഴിവാക്കുന്നത്. മൊത്തം വരുമാനത്തിന്റെ 0.75 ശതമാനം തുക ഈയിനത്തില്‍ മൊബൈല്‍ കമ്പനികള്‍ ബിഎസ്എന്‍എല്ലിന് നല്‍കേണ്ടി വന്നിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ഈ ബാധ്യത ഒഴിവാകും.
എഡിസി ഒഴിവാകുന്നതോടെ കോടികളുടെ നഷ്ടമാണ് ബിഎസ്എന്‍എല്‍ നേരിടേണ്ടി വരുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2000 കോടി രൂപ സഹായമായി നല്‍കണമെന്ന് ട്രായ് നിര്‍ദ്ദേശിക്കുന്നു. ഈ തുക മൂന്നു കൊല്ലത്തേയ്ക്കാണ് ബിഎസ്എന്‍എല്ലിന് ഈ തുക നല്‍കേണ്ടത്.












Click it and Unblock the Notifications