കേരളത്തിന് കേന്ദ്രസര്‍വകലാശാല
ന്യൂഡല്‍ഹി: ലോകനിലവാരത്തിലുള്ള കേന്ദ്ര സര്‍വകലാശാല കൊച്ചിയില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ സിംഗ്.
കേരളത്തിന് ഐ.ഐ.ടികളൊന്നും തല്‍ക്കാലമില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ നാല് ഐ.ഐ.ടികളും ആറ് ഐ.ഐ.എമ്മുകളുമാണ് അനുവദിച്ചിട്ടുളളത്. ഇതിലൊന്നു പോലും തല്‍ക്കാലം കേരളത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശമില്ല.
ഒറീസ, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഐ.ഐ.ടികള്‍ സ്ഥാപിക്കുക. തമിഴ്നാട്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാണ എന്നിവിടങ്ങില്‍ ഐ.ഐ.എമ്മുകളും അനുവദിച്ചിട്ടുണ്ടെന്ന് അര്‍ജുന്‍ സിംഗ് വ്യക്തമാക്കി.












Click it and Unblock the Notifications