പാര്‍ടി കോണ്‍ഗ്രസ് ശനിയാഴ്ച തുടങ്ങും
കോയമ്പത്തൂര്‍ : സിപിഎം പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് കോയമ്പത്തൂരില്‍ മാര്‍ച്ച് 29 ശനിയാഴ്ച ആരംഭിക്കും.
ഇന്ത്യാ അമേരിക്ക ആണവ കരാര്‍ രാജ്യത്തെ ഒരു തെരഞ്ഞെടുപ്പിലെത്തിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കെ, സിപിഎമ്മിന്റെ ഏറ്റവും ഉയര്‍ന്ന ഘടകത്തിന്റെ സമ്മേളനം സവിശേഷമായ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എന്‍ ശങ്കരയ്യ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് ഔപചാരികമായ തുടക്കമാകും. പതാകാ ദിപശിഖാ ജാഥകള്‍ വെളളിയാഴ്ച കോയമ്പത്തൂരില്‍ എത്തിച്ചേരും. സിപിഎം തമിഴ്‍നാട് സംസ്ഥാന കമ്മിറ്റി അംഗം എന്‍ അമൃതത്തിന്റെ നേതൃത്വത്തിലുളള പതാക ജാഥ ചിന്നിയം പാളയത്തു നിന്നും ആരംഭിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും 34 സൗഹാര്‍ദ്ദ പ്രതിനിധികള്‍ സമ്മേളനത്തിനുണ്ടാകും.
ദേശീയ തലത്തില്‍ മൂന്നാം മുന്നണിയ്ക്ക് രൂപം നല്‍കല്‍, ആണവ കരാര്‍ സംബന്ധിച്ച ഇടതുകക്ഷികളുടെ നിലപാട് എന്നീ സുപ്രധാന വിഷയങ്ങളില്‍ സിപിഎമ്മിന്റെ സമീപനം മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആണവ കരാറുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ലെന്ന് ഉറപ്പു വരുത്തേണ്ടത് സിപിഎമ്മിന്റെ കടമയാണെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications