പ്രണയം: കൂട്ടുകാരനെ കൊന്നു
ദില്ലി: താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ഇരുപത്തൊന്നുകാരനായ യുവാവിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ആറു പേരും യുവാവിന്റെ ബാല്യകാല സുഹൃത്തുക്കളാണ്.
ദില്ലിയിലെ വെസ്റ്റ് കാരവാള്‍ നഗറിലാണ് സംഭവം. കമ്പ്യൂട്ടര്‍ മെക്കാനിക്കായ അനില്‍ കുമാറാണ് കൊല ചെയ്യപ്പെട്ടത്. അയല്‍പ്പക്കത്തെ ഒരു പെണ്‍കുട്ടിയുമായി അനില്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം തന്റെ ഒരു ബാല്യകാല സുഹൃത്തിനോട് അനില്‍ പറഞ്ഞു. അവരുടെ മറ്റൊരു സുഹൃത്തും കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയുമായി അശോക് കുമാര്‍ (21) ഇതേ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അനില്‍ തന്റെ കാമുകിയുമായി പ്രണയത്തിലാണെന്ന കാര്യം അശോക് കുമാര്‍ അറിഞ്ഞു.
പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ അശോക് കുമാറോ അനിലോ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അശോക് കുമാറും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് അനിലിന്റെ വീട്ടിലെത്തുകയും അനിലിനെ വെട്ടിക്കൊല്ലുകയുമായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications