മൂന്നാം ബദലിന് ഉടന്‍ സാധ്യതയില്ല: ബര്‍ദന്‍
ഹൈദരാബാദ്: അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം ബദല്‍ രൂപീകരണത്തിന് സാധ്യതയില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍.
മൂന്നാം ബദല്‍ ഉടന്‍ രൂപീകരിക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളുടെ പേരിലുള്ള മൂന്നാം ബദല്‍ എന്നത് പാര്‍ട്ടിയുടെ ദീര്‍ഘവീക്ഷണത്തില്‍ മാത്രമുള്ളതാണ്.
ഓരോ സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തുള്ള സഖ്യങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ രൂപീകരിക്കുക.
യുപിഎയുമായി ഇടതുപാര്‍ട്ടികള്‍ക്കുള്ള മധുവിധു അവസാനിച്ചോയെന്ന ചോദ്യത്തിന് മധുവിധു ഒരിക്കലുമുണ്ടായിരുന്നില്ലെന്ന് ബര്‍ദന്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിനെ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഉപാധികളോടെ പുറത്തു നിന്ന് പിന്തുണക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്.
യുഎന്‍പിഎ കണ്‍വീനറും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുപ്പ് ധാരണകളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ പൊതുപ്രശ്നങ്ങളിലാണ് തങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബര്‍ദന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications