ലഗാന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അറസ്റ്റ് വാറന്റ്
അഹമ്മദാബാദ്: അപൂര്‍വ്വയിനത്തില്‍പ്പെട്ട ചിങ്കാര മാനിനെ സിനിമയില്‍ ചിത്രീകരിച്ചതിന് അമീര്‍ ഖാനടക്കം ആറു പേര്‍ക്കെതിരെ ഗുജറാത്തിലെ കച്ച് കോടതി വാറന്റ് പുറപ്പെടുവിച്ചു.
ജാമ്യം ലഭിയ്‌ക്കാവുന്ന വാറന്റാണ് കോടതി പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്. ലഗാന്‍ എന്ന ചിത്രത്തിലാണ് അനുമതിയില്ലാതെ ചിങ്കാര മാനിനെ ചിത്രീകരിച്ചിരുന്നത്.
ചിത്രത്തിലെ നായകനായ അമീറിനെക്കൂടാതെ സംവിധായകന്‍ അശുതോഷിനും വാറന്റ് ലഭിച്ചിട്ടുണ്ട്. വാറന്റ് ലഭിച്ചവര്‍ എപ്രില്‍ 15ന് മുമ്പ് കോടതിയ്‌ക്കു മുന്നില്‍ ഹാജരാകണമെന്നും ഉത്തരവുണ്ട്.
ഒരു എന്‍ജിഒ സംഘടനയാണ് ചിത്രം പുറത്തിറങ്ങിയ ഉടനെ അമീറിനും കൂട്ടര്‍ക്കുമെതിരെ കേസ് നല്‌കിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജകാന്‍ ആവശ്യപ്പെട്ട് ഗുജറാത്ത് വനം വകുപ്പ് ഒട്ടേറെ തവണ അമീറിന് നോട്ടീസ് അയിച്ചിരുന്നെങ്കിലും താരം ഹാജരായിരുന്നില്ല.
ഇന്ത്യയില്‍ വന്‍ വിജയം കൈവരിച്ച ലഗാന് ഫിലിം ഫെയര്‍ അവാര്‍ഡുള്‍പ്പടെ ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 2001ല്‍ പുറത്തിറങ്ങിയ ചിത്രം ബ്രിട്ടിഷ് ഭരണകാലത്തെ ഒരു ക്രിക്കറ്റ് കളിയുടെ കഥയാണ് പറയുന്നത്. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌ക്കാര്‍ നാമ നിര്‍ദ്ദേശവും ലഗാന്‍ നേടിയിരുന്നു.












Click it and Unblock the Notifications