ആഭിചാരം ചെയ്ത സ്ത്രീയുടെ മുടി മുറിച്ചു
പട്ന: ബീഹാറിലെ പട്നയ്ക്കടുത്ത് ഒരു ഗ്രാമത്തില്‍ ആഭിചാരം ചെയ്ത സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ മുടി മുറിക്കുകയും ചെയ്തു.
നാല്പത്തഞ്ചുകാരിയ ലാല്‍പരി ദേവിയുടെ ആഭിചാരക്രിയ വേണ്ട ഫലം കാണാത്തതു മൂലമാണ് അവര്‍ക്ക് ക്രൂരമര്‍ദ്ദനം നേരിടേണ്ടിവന്നത്. നൗപത്ത് പൂര്‍ സ്വദേശിയായ ലാല്‍പരി ദേവി അടുത്ത ഗ്രാമമായ അദല്‍ചകിലെത്തിയത് മാനസിക രോഗിയായ മനോരമ റായി എന്ന സ്ത്രീയെ ചികിത്സിക്കാന്‍ വേണ്ടിയാണ്.
എന്നാല്‍ ചികിത്സയ്ക്കിടെ മനോരമ റായിയുടെ സ്ഥിതി കൂടുതല്‍ വഷളായി. ഇതില്‍ ക്രുദ്ധനായ മനോരമ റായിയുടെ ഭര്‍ത്താവ് രാമയദ്ധ്യോയ റായിയാണ് ലാല്‍പരി ദേവിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അയല്‍ക്കാരുടെ സഹായത്തോടെ ലാല്‍പരി ദേവിയെ ഒരു മരത്തില്‍ കെട്ടിയിട്ട് അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് മുടി മുറിക്കുകയും ചെയ്യുകയായിരുന്നു.
പൊലീസെത്തി ലാല്‍പരി ദേവിയെ മോചിപ്പിക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രാമയദ്ധ്യോയ റായിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications