കേരളത്തിന്റെ റേഷന്‍ അരിവിഹിതം വെട്ടിക്കുറച്ചു
തിരുവനന്തപുരം കേരളത്തിന്റെ റേഷന്‍ അരിവിഹിതം വീണ്ടും വെട്ടിക്കുറച്ചതായി ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ആരോപിച്ചു.
2008 എപ്രില്‍ മുതല്‍ 4,334 മെട്രിക് ടണ്ണിന്റെ കുറവ് വരുത്തുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പുള്ളത്. ഇതോടെ കനത്ത വേനല്‍ മഴയില്‍ കൃഷി നാശം സംഭവിച്ച കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി തിരിച്ചടിയായിരിക്കുകയാണ്.
അരിവിഹിതം കൂട്ടണമെന്ന് പ്രതീക്ഷിച്ചിരിക്കെ മറിച്ചുള്ള നടപടി കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പൊതു വിതരണ സമ്പ്രാദയം അട്ടി മറിയ്‌ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിയ്‌ക്കുന്നതെന്ന് മന്ത്രി കുറപ്പെടുത്തി.
അരിവിഹിതം പുനസ്ഥാപിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്‌ച ദില്ലിയിലേക്ക് പോകും.
വിലക്കയറ്റം ആരോപിച്ച സംസ്ഥനത്ത് ഹര്‍ത്താല്‍ സംഘടപ്പിയ്‌ക്കുകയും നിയമസഭയില്‍ പ്രമേയം അവതരിപ്പിയ്‌ക്കുകയും ചെയ്‌ത പ്രതിപക്ഷം ഇപ്പോഴത്തെ കേന്ദ്ര നടപടിയില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി പറഞ്ഞു












Click it and Unblock the Notifications