മോനിഷയുടെ മരണം: നഷ്ടപരിഹാരം ഉയര്‍ത്തി
കൊച്ചി: കാറപകടത്തില്‍ കൊല്ലപ്പെട്ട ചലച്ചിത്ര താരം മോനിഷ ഉണ്ണിയുടെ മാതാപിതാക്കള്‍ക്ക് 14.53 ലക്ഷം രൂപ നഷ്ടപരിഹാരം നല്‌കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
9.49 ലക്ഷം രൂപ നഷ്ടപരിഹാരം നല്‌കാനുള്ള ആലപ്പുഴ മോട്ടോര്‍ വാഹന ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ മോനിഷയുടെ പിതാവ് പി.എന്‍ ഉണ്ണി സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി നഷ്ടപരിഹാരത്തുക ഉയര്‍ത്തി ഉത്തരവിട്ടത്.
എട്ടു ശതമാനം പലിശ കൂടി ചേര്‍ത്തു വേണം നഷ്ടപരിഹാരം നല്‌കാനെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുകയുടെ 80% ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും 20% കെഎസ്‌ആര്‍ടിസിയും നല്‌കണം.
ചലച്ചിത്ര ലോകത്ത് തിളങ്ങി നില്ക്കെ 1993ല്‍ ഡിസംബര്‍ 5ന് ചേര്‍ത്തലയില്‍ ഉണ്ടായ അപകടത്തിലാണ് മോനിഷ മരിച്ചത്. മോനിഷയും അമ്മയും സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications